അബുദാബിയിൽ വാഹനാപകടം: മലയാളി മരിച്ചു

0
1964

അബുദാബി: മലയാളി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ മൊറാഴ സ്വദേശി രജിലാൽ (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അൽ ഐൻ ട്രക്ക് റോഡിലായിരുന്നു അപകടം. ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നേരത്തെ മസ്കത്തിലായിരുന്ന ഇദ്ദേഹം 2018ലാണ് യുഎഇയിലെത്തിയത്.

അബുദാബിയിലെ അൽ മൻസൂരി ഇൻസ്പെക്ഷൻ സർവീസസ് കമ്പനിയിൽ ഓപറേഷന്‍ മാനേജരായി  ജോലി ചെയ്തുവരികയായിരുന്നു. അബുദാബി ശക്തി തിയറ്റഴ്സിന്‍റെ സജീവ പ്രവർത്തകനായിരുന്ന രജിലാൽ കേരള സോഷ്യൽ സെന്‍ററിന്‍റെ മുൻ ഓഡിറ്ററാണ്. ദീര്‍ഘകാലം ഒമാനില്‍ ജോലി ചെയ്തിരുന്ന റജിലാല്‍ കഴിഞ്ഞ എട്ടുവര്‍ഷമായി കുടുംബസമേതം അബൂദബിയിലാണ്.

ഭാര്യ: മായ, മക്കള്‍: നിരഞ്ജന്‍ (മദ്രാസില്‍ മൂന്നാം വര്‍ഷ ഫാഷന്‍ ഡിസൈനര്‍ വിദ്യാര്‍ഥി), ലാല്‍ കിരണ്‍ (ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ഒമ്പതാം തരാം വിദ്യാര്‍ഥി). പിതാവ്: കരുണാകരൻ. മാതാവ്: യോശദ. ബനിയാസ് അബുദാബി സെൻട്രൽ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നു വരികയാണ്.