കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായത് മനുഷ്യത്വരഹിതമായ നടപടിയെന്ന് കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി. അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടതെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
‘മനുഷ്യത്വരഹിതമായ സമീപനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. എ.ഡി.എം. എന്തെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്‌തെങ്കില്‍ അതില്‍ നിയമപരമായ നടപടി സ്വീകരിക്കാനുള്ള എല്ലാ സാധ്യതകളുമുള്ള നാട്ടില്‍ അതിന് അധികാരമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കാതെ പോയി അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഏതെങ്കിലും തരത്തില്‍ വ്യക്തിപരമായ വിദ്വേഷം തീര്‍ക്കേണ്ട വേദിയായിരുന്നില്ല. ഒരു ഉദ്യോഗസ്ഥനെ മാനസികമായി പീഡിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തതിനോട് ഒരു തരത്തിലും യോജിക്കാനാവില്ല.
അവര്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അവര്‍ക്കെതിരേ കൊലകുറ്റത്തിന് കേസെടുക്കേണ്ടതാണ്. അഴിമതി നടത്തിയെങ്കില്‍ അതിനുള്ള നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. അധികാരമുണ്ടെന്ന് വെച്ച് എന്തും പറയാമെന്നാണോ. ക്ഷണിക്കാത്ത ഒരു വേദിയില്‍ കയറി ഇത്തരം ആക്ഷേപം ഉന്നയിക്കാന്‍ ഇവരാരാ സൂപ്പര്‍ മുഖ്യമന്ത്രിയോ. നിയമപരമായി മുന്നോട്ട് പോകാനുള്ള സംവിധാനമില്ലേ. അതല്ലേ വേണ്ടത്’, റിജിൽ മാക്കുറ്റി പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
