ഉറങ്ങിക്കിടന്ന മകളെ പീഡിപ്പിച്ചു, എതിർത്ത ഭാര്യക്ക് മർദനം; പിതാവിനെതിരെ പോക്സോ കേസ്

0
3311

താനെ: പതിനേഴുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 2022 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് കുടുംബം ഉത്തര്‍പ്രദേശിലായിരുന്നു താമസിച്ചിരുന്നത്. ഉറങ്ങി കിടക്കുന്നതിനിടെയാണ് 40-കാരനായ പിതാവ് 17-കാരിയായ മകളെ പീഡിപ്പിക്കുന്നത്.

മറ്റാരോടും വിവരം പറയരുതെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചോദ്യം ചെയ്ത ഭാര്യയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മൂന്നു മാസം മുന്‍പാണ് ഇവര്‍ താനെയിലേക്ക് താമസം മാറിയത്. ഇവിടെ വെച്ചും നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക