ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യംകുറഞ്ഞ വിമാനയാത്ര ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? എത്രദൂരം, എത്രസമയംകൊണ്ടാവും ആ യാത്ര പൂര്‍ത്തിയാവുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ലോഗന്‍ എയറിന്റെ ഓക്‌നി ദ്വീപുകളിലെ വെസ്റ്റ്രേയില്‍നിന്ന് പാപ വെസ്റ്റ്രേയിലേക്കുള്ള സര്‍വീസാണ് ലോകത്തെ ഷെഡ്യൂള്‍ചെയ്ത ഏറ്റവും കുറഞ്ഞ യാത്രാവിമാന സര്‍വീസ്.
2.7 കിലോമീറ്ററില്‍ താഴെയാണ് ദൂരം. ഒന്നര മിനിറ്റില്‍ താഴെയാണ് യാത്ര പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം. ഏറ്റവും കുറഞ്ഞ യാത്രാസമയത്തിന്റെ റെക്കോര്‍ഡ് 53 സെക്കന്‍ഡാണ്. സ്‌കോട്‌ലന്‍ഡിലാണ് ഓക്‌നി. 1967-ലാണ് സര്‍വീസ് ആരംഭിച്ചത്.
ശനിയും ഞായറുമൊഴികെ എല്ലാദിവസവും ഇരുഭാഗത്തേക്കും വിമാനസര്‍വീസുണ്ട്. ശനിയാഴ്ചകളില്‍ വെസ്റ്റ്രേയില്‍നിന്ന് പാപ വെസ്റ്റ്രേയിലേക്കും ഞായറാഴ്ച തിരിച്ചും മാത്രമാണ് സര്‍വീസുള്ളത്. കിര്‍ക്വാള്‍ വിമാനത്താവളത്തേയും ഉള്‍പ്പെടുത്തിയാണ് സര്‍വീസുകള്‍ നടക്കാറുള്ളത്.
