റിയാദ്: റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ ആബിദ നിവാസിൽ (അമൽ)ടിവി സഫറുല്ല (55) റിയാദിൽ നിര്യാതനായി.
വിമാനത്താവളത്തിൽ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ:കെ എം സലീന (കൊല്ലം). മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ കെ എം നജീബ് ഭാര്യ സഹോദരനാണ്.
മക്കൾ: ഡോ.തൻഹ മറിയം, മുഹമ്മദ് അലൻ (മർക്കസ് ലോ കോളേജ് വിദ്യാർഥി), അഫ്രിൻ സഫറുല്ല (ഡി എം മിംസ് വയനാട് വിദ്യാർഥി), ലയാൻ സഫറുല്ല (ഗോകുലം പബ്ലിക് സ്‌ൾ വടകര). പിതാവ്: പരേതനായ ഇബ്രാഹിം.
ഹാജി മലേഷ്യ. മാതാവ്: ഫാത്തിമ ആബിദ നിവാസ്. സഹോദരങ്ങൾ: തസ്ലി (പറമ്പത്ത്), തഫ്‌സീല (കൊയിലാണ്ടി), ഷബീർ അലി (ദുബായ്), മുക്താർ ഇബ്രാഹിം (ഖത്തർ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെഎംസിസി പ്രവർത്തകരായ റാശിദ് ദയ, റഫീഖ് മഞ്ചേരി, അലി അക്ബർ, ബന്ധുക്കളായ നജീം, മുജീബ് രംഗത്തുണ്ട്.
