തൃശൂര്‍: കുന്നംകുളം സ്ഥിരമായി സ്റ്റോപ്പിൽ നിർത്താതെ പോയ സ്വകാര്യ ബസ് തടഞ്ഞ് കോളേജ് വിദ്യാർഥിനികൾ. കുന്നംകുളം അൻസാർ കോളജിലെ വിദ്യാർത്ഥിനികളാണ് തൃശൂർ -കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ തടഞ്ഞത്. വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി നാട്ടിലെ പൊതുപ്രവർത്തകരും ഉണ്ടായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സ്റ്റോപ്പിൽ നിര്‍ത്താതെ പോകുന്ന ബസുകൾ മൂലം വിദ്യാര്‍ത്ഥികൾക്കും മറ്റ് യാത്രക്കാര്‍ക്കും ഉണ്ടായ ദുരിതത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ചയായിരുന്നു ബസ് തടഞ്ഞത്. സംഭവത്തിന്റെ വിദ്യാർത്ഥികൾ തന്നെ പകര്‍ത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാര്‍ത്ഥിനികൾക്ക് പിന്തുണയുമായി പൊലീസും പൊതുപ്രവര്‍ത്തകരും എത്തുന്നതും.
ഇങ്ങനെ പ്രതികരണ ശേഷിയുള്ളവരായി വളരണമെന്ന് അഭിനന്ദിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഞങ്ങളെ തള്ളിയിട്ട് അവര് ഇവിടുന്ന് പോകില്ല എന്ന് വിദ്യാര്‍ത്ഥിനികൾ ഉറച്ചുപറയുന്നതടക്കം സോഷ്യൽ മീഡിയയിൽ തരംഗമാണിപ്പോൾ. ബസുകൾ നിർത്താതെ പോകുന്നത് മൂലം സ്ഥിരമായി വൈകി വീട്ടിലെത്തി തുടങ്ങിയതോടെയാണ് വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്.