തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകൾക്ക് തീപ്പിടിച്ചു

0
1334

ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ഗുഡ്സ് ട്രെയിനും മൈസൂരു – ദർഭംഗ എക്സ്പ്രസുമാണ് (12578) കൂട്ടിയിടിച്ചത്. തിരുവള്ളൂരിന് സമീപം കാവേരിപേട്ടയിൽ രാത്രി 8.21-ഓടെയായിരുന്നു അപകടം. ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദർഭംഗ എക്സ്പ്രസിന്റെ ഏഴ് ബോഗികളാണ് പാളം തെറ്റിയത്. മൂന്നു ബോഗികൾക്ക് തീപ്പിടിച്ചു. തെറ്റായ സിഗ്നലാണ് അപകടത്തിന് കാരണമെന്നാണ് വിവരം. നിലവിൽ ആർക്കും പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.

റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് അപകടം ഉണ്ടായിരിക്കുന്നത്. ലൂപ്പ് ലൈനിലായിരുന്നു ഗുഡ്സ് ട്രെയിൻ ഉണ്ടായിരുന്നത്. മൈസൂരിൽ നിന്ന് ദർബംഗയിലേക്ക് പോകുന്ന വണ്ടി വന്ന് ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ദർബംഗ എക്സ്പ്രസിന്റെ അഞ്ച് ബോഗികളും ഗുഡ്സ് ട്രെയിനിന്റെ രണ്ട് ബോഗികളുമാണ് പാളം തെറ്റിയത്.

നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന വരെ ട്രെയിനിൽ നിന്ന് പുറത്തെടുക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക