ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ

0
2625

തെഹ്റാൻ: ഇസ്റാഈലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. തിരിച്ചടിക്കാൻ തയ്യാറെടുക്കുന്ന ഇസ്റാഈലിനെ ഏതെങ്കിലും വിധത്തിൽ സഹായിച്ചാൽ തക്കതായ മറുപടി നൽകുമെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാനെതിരെ ഇസ്റാഈൽ ആക്രമണം ആസൂത്രണം ചെയ്യുന്ന സാഹചര്യത്തിൽ ഗൾഫ് അറബ് രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ അത്തരം ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുതെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. അത്തരത്തിൽ ഇസ്റാഈലിന് നൽകുന്ന ഏതൊരു സഹായവും സ്വീകര്യമല്ലെന്നും ഇറാൻ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഉപയോഗിച്ച് ടെഹ്‌റാനെതിരെ ഒരു ഗൾഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവൻ ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് സ്വീകരിച്ച നടപടിയായി കണക്കാക്കുമെന്നും അതിന് അനുസരിച്ച് പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി. നിലവിലെ സംഘർഷത്തിൽ ഇസ്റാഈലുമായി ഏതെങ്കിലും തരത്തിൽ സഹകരിച്ചാൽ ഇറാൻ തങ്ങളുടെ എണ്ണ ശാലകളെ ആക്രമിക്കുമെന്ന്  ഗൾഫ് രാജ്യങ്ങൾ ഭയപ്പെടുന്നുണ്ട്.

ഗാസയിലും ലെബനനിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഹമാസിന്റെയും ഹിസ്ബുല്ലയുടെ നിരവധി പ്രധാന നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ കൊലപ്പെടുത്തിയതിനും ലെബനനിലും ഗാസയിലും നടത്തിയ സൈനിക നടപടികൾക്കുമുള്ള മറുപടിയെന്നോണം ഒക്ടോബ‍ർ 1ന് ഇസ്റാഈലിനെതിരെ 181 ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് ശക്തമായ തിരിച്ചടി ഉണ്ടകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയത് മുതൽ പശ്ചിമേഷ്യ വലിയ യുദ്ധഭീതിയിലാണ്. ഇറാന്റെ വിശാലമായ എണ്ണപ്പാടങ്ങൾ ഇസ്റാഈൽ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഒക്‌ടോബർ 1 ന് ഇറാൻ ഇസ്റാഈലിന് നേരെ 200 ഓളം റോക്കറ്റുകൾ വിക്ഷേപിച്ചു , അവയിൽ ഭൂരിഭാഗവും ഇസ്റാഈലി പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു നശിപ്പിച്ചു. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയെ കൊലപ്പെടുത്തിയതിനും ലെബനനിലും ഗാസയിലും ഇസ്രായേൽ നടത്തിയ സൈനിക നടപടികളോടുള്ള പ്രതികരണമായിരുന്നു ഇത്. റിപ്പോർട്ടുകൾ പ്രകാരം, ഇസ്റാഈൽ തിരിച്ചടിക്കാൻ തയ്യാറെടുക്കുന്നു, വിശാലമായ ആക്രമണത്തിൻ്റെ ഭാഗമായി ഇറാനിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ചിലർ അഭിപ്രായപ്പെടുന്നു. ഇറാൻ്റെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിൽ നിന്ന് ഇസ്റാഈലിനെ തടയാൻ ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് അഭ്യർത്ഥിച്ചിരുന്നു. 

സുരക്ഷാ സംവിധാനങ്ങൾ പാളുന്നു? ഇസ്റാഈലിന്റെ സൈനിക താവളങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹിസ്ബുല്ല

ടെൽ അവീവ്: ഇസ്റാഈലിൻ്റെ സുരക്ഷയ്ക്ക് വൻ ഭീഷണിയുയർത്തി ഹിസ്ബുല്ല. ഇസ്റാഈൽ സൈനിക താവളങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ ഹിസ്ബുല്ല പുറത്തുവിട്ടു. ഹൈഫ-കാർമൽ പ്രദേശത്തെ ഇസ്റാഈലി സൈനിക താവളങ്ങൾ, സൈനിക ആസ്ഥാനങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇസ്റാഈലിൻ്റെ അയൺ ഡോം, ഡേവിഡ് സ്‌ലിംഗ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കാവൽ നിന്നിട്ടും ഹിസ്ബുല്ലയുടെ ഡ്രോണിനെ തടയാൻ ഇസ്റാഈലിന് കഴിഞ്ഞില്ല. ഇത് വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുല്ലയുടെ ‘ഹൂപ്പോ ഡ്രോൺ’ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

ടെൽ അവീവിലെ ഒരു നിർണായക പ്രതിരോധ കേന്ദ്രമാണ് ഹൈഫ-കാർമൽ തുറമുഖം. കിര്യത് ഷമോന ഇൻഡസ്ട്രിയൽ സോൺ, ഹൈഫ ഓയിൽ റിഫൈനറി തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങൾ ഡ്രോൺ പകർത്തിയ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിറ്ററേനിയൻ മുതൽ കാർമൽ പർവതത്തിൻ്റെ വടക്കൻ ചരിവ് വരെ നീളുന്ന പ്രദേശത്ത് നിർമ്മിച്ച ഒരു വടക്കൻ ഇസ്രായേലി തുറമുഖ നഗരമാണ് ഹൈഫ. 1948-ൽ ഇസ്രായേൽ എന്ന രാജ്യം നിലവിൽ വന്നതിന് ശേഷം ഹൈഫ ഇസ്റാഈലിലേക്കുള്ള ജൂത കുടിയേറ്റത്തിനുള്ള കവാടമായി മാറിയിരുന്നു.

അതേസമയം, അടുത്തിടെ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയും അദ്ദേഹത്തിൻ്റെ മിക്ക കമാൻഡർമാരും കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്റാഈൽ പ്രഖ്യാപിച്ചിരുന്നു. 2006ന് ശേഷം ഇതാദ്യമായാണ് ഇസ്റാഈലും ഹിസ്ബുല്ലയും തമ്മിൽ കരയുദ്ധത്തിൽ ഏർപ്പെടുന്നത്. സംഭവത്തിൽ ഇതിനകം തന്നെ ഇസ്റാഈൽ ഭാഗത്ത് കനത്ത സൈനിക നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞയാഴ്ച ബെയ്‌റൂട്ടിൽ നടന്ന വ്യോമാക്രമണത്തിനിടെ പുതിയ ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീനെ ഇസ്റാഈയേൽ വധിച്ചതായി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.

ഹമാസിനോടും ഹിസ്ബുല്ലയോടും ഏറ്റുമുട്ടുന്ന ഇസ്റാഈലിനെതിരെ ഇറാൻ പരസ്യമായി പോർമുഖത്ത് ഇറങ്ങിയിരുന്നു. ഇസ്റാഈലിനെതിരെ 181 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്താണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. അടുത്തിടെ ഇറാനിലുണ്ടായ ഭൂകമ്പം ആണവ ബോംബ് പരീക്ഷിച്ചതാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക