സംഭവത്തിൽ സഹപ്രവർത്തകനായ മറ്റൊരു പ്രവാസി അറസ്റ്റിലാണ്
റിയാദ്: സഊദി കിഴക്കൻ പ്രവിശ്യയിൽ സുഹൃത്തുക്കൾ തമ്മിൽ നടന്ന കലഹത്തിൽ കൊല്ലപ്പെട്ട പഞ്ചാബ് പട്യാല സ്വദേശി രാകേഷ് കുമാറിന്‍റെ (52) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ചു. സംഭവത്തിൽ സഹപ്രവർത്തകനായ ഇന്ത്യാക്കാരനായ ശുഐബ് അബ്ദുൽ കലാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ സംഘർഷത്തിൽ രാകേഷ് കുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അൽ അഹ്സയിൽ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രാകേഷ് കുമാർ.ഇരുവരും തമ്മിൽ നടന്ന കലഹത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് കുമാർ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ നടത്തിയ അന്വേഷണത്തിലാണ് ശുഐബ് അബ്ദുൽ കലാം പോലീസ് പിടിയിലായത്.
മൃതദേഹം നാട്ടിലേക്കയക്കാനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജുബൈൽ ജന സേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ രംഗത്തുണ്ടായിരുന്നു. രാം സരൂപ്-പുഷ്പറാണി ദമ്പതികളുടെ മകനാണ് രാകേഷ് കുമാർ. നിഷാ റാണിയാണ് ഭാര്യ.