കോൺഗ്രസിനെ ‘കൈ’വിട്ട് ഹരിയാന, ബിജെപി ജയത്തിലേക്ക്

0
1432

രാജ്യം കാത്തിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഹാട്രിക് ഭരണത്തിലേക്ക് കുതിച്ച് ബിജെപി. ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് ട്രെൻഡ് അലയടിച്ചിരുന്നെങ്കിലും, രണ്ട് മണിക്കൂറിന് ശേഷം ബിജെപി നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്.

ആകെയുള്ള 90 സീറ്റുകളിൽ നിലവിൽ 49 സീറ്റിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 34 ഇടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. രണ്ടിടത്ത് ഐഎൻഎൽഡിയും നാലിടത്ത് സ്വതന്ത്ര സ്ഥാനാർഥികളുമാണ് മുന്നിട്ടുനിൽക്കുന്നത്.

ഹരിയാനയിലെ ലീഡ് നില ഇപ്രകാരമാണ് – ബിജെപി 49, കോൺഗ്രസ് 34, ഐഎൻഎൽഡി 5, ജെജെപി 0, മറ്റുള്ളവർ 5