റിയാദിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു

0
2593

റിയാദ്: മലയാളി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) ആണ് മരിച്ചത്. പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി-സാറാമ്മ ദമ്പതികളുടെ മകനാണ്. റിയാദിലെ അൽഹദ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ സജി, കിങ് ഫൈസൽ സ്പെഷലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റപ്പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 27 വർഷമായി അൽഹദ കോൺട്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനാണ് സജി. ഭാര്യ: ബെറ്റി. മക്കൾ: റോമോൾ, റിയ. കിങ് ഫൈസൽ സ്പെഷലൈസ്ഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ‘കേളി’ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

റിപ്പോർട്ട്: യൂനുസ് പരപ്പിൽ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക