കോഴിക്കോട് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മൂന്നു പേർ പിടിയിൽ, കൂടുതൽ പ്രതികളുണ്ടെന്ന് പെൺകുട്ടിയുടെ മൊഴി

0
2641

കോഴിക്കോട്: ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അഥിതി തൊഴിലാളി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. അമ്മയുടെ സുഹൃത്തുക്കളാണ് പ്രതികളെന്നാണ് വിവരം. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത് തോട്ടുമുക്കത്താണ് സംഭവം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വയറു വേദനയെ തുടർന്ന് 15-കാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവങ്ങൾ പുറത്തായത്. അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഇനിയും കൂടുതൽ പ്രതികളുണ്ടെന്നാണ് ഇരയായ പെൺകുട്ടി നൽകിയ മൊഴി. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് മുക്കം പോലീസ് പറഞ്ഞു. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിദ്യാർത്ഥിനി ചൈൽഡ് കെയറിന്റെ സംരക്ഷണയിലാണുള്ളത്.