സമ്പത്തില്‍ സഊദി രാജകുടുംബം ഒന്നാമത്, മസ്‌കും മുകേഷ് അംബാനിയും എത്രയോ പിന്നില്‍

0
2248

മൾട്ടി ട്രില്യൺ ഡോളർ ആസ്തിയാണ് ഏറ്റവും പഴക്കം ചെന്ന രാജകുടുംബങ്ങളില്‍ ഒന്നായ സഊദിയിലെ ഈ കുടുംബത്തിനുള്ളത്

റിയാദ്: ആഗോള ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ അടുത്തിടെ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. രണ്ടാം സ്ഥാനത്തേക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗ് എത്തിയതായിരുന്നു ഏറ്റവും വലിയ സര്‍പ്രൈസ്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും ഇലോണ്‍ മസ്‌ക് ഇളക്കമില്ലാതെ തുടരുകയാണ്. എന്നാല്‍ ഇവരേക്കാള്‍ എല്ലാം വലിയ സമ്പന്നന്‍ ഈ ലോകത്തുണ്ടോ? തീര്‍ച്ചയായിട്ടും ഉണ്ട് എന്ന് തന്നെ പറയാം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദി അറേബ്യയിലെ രാജകുടുംബം മസ്‌കിനും സക്കര്‍ബര്‍ഗിനുമെല്ലാം മുകളിലാണ്. ലോകത്തെ തന്നെ ഏറ്റവും സമ്പന്നരായ കുടുംബമാണ് സഊദി രാജകുടുംബം. ഓരോ വര്‍ഷവും ഈ രാജകുടുംബത്തിന്റെ സമ്പത്ത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരൊന്നും ഇവര്‍ക്ക് അടുത്തെത്തില്ല.

ലോകത്തെ ഏറ്റവും സമ്പന്നരായ സഊദി കുടുംബത്തിന് 1.4 ട്രില്യണിന്റെ ആസ്തിയാണ് ഉള്ളത്. ഏറ്റവും പഴക്കം ചെന്ന രാജകുടുംബങ്ങളില്‍ ഒന്നാണിത്. 1744 മുതല്‍ സഊദിയില്‍ ഇവരുടെ അധികാരവും സമ്പത്തുമെല്ലാം വര്‍ധിച്ച് വരികയാണ്. സഊദി രാജകുടുംബത്തില്‍ നിരവധി പ്രമുഖ വ്യക്തികളുണ്ട്. മൊത്തം 15000 അംഗങ്ങളാണ് ഈ കുടുംബത്തിലുള്ളത്. ഇവരുടെ സമ്പത്തില്‍ ഭൂരിഭാഗവും ഈ കുടുംബത്തിലെ 2000 പേരെ കേന്ദ്രീകരിച്ചാണ് ഉള്ളത്.

നിലവില്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദാണ് സഊദി രാജകുടുംബത്തെ നയിക്കുന്നത്. സഊദി രാജാവായ അദ്ദേഹത്തിന്റെ ആസ്തി 18 ബില്യണാണ്. രാജകുമാരനായ അല്‍വാലീദ് ബിന്‍ തലാല്‍ സഊദി രാജകുടുംബത്തിലെ സുപ്രധാന അംഗമാണ്. 13.4 ബില്യണിന്റെ ആസ്തി മുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ 2017ലെ അറസ്റ്റും അഴിമതി ആരോപണങ്ങളുമെല്ലാം അല്‍വാലീദിന്റെ ആസ്തി ഇടിയുന്നതിന് കാരണമായിരുന്നു.

സഊദി രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി അല്‍ യമാമ പാലസാണ്. 1983ലാണ് ഇത് നിര്‍മിക്കുന്നത്. ഇറ്റാലിയന്‍ മാര്‍ബിളിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആയിരം മുറികളാണ് ഈ കൊട്ടാരത്തിലുള്ളത്. സിനിമാ തിയേറ്ററും സ്വിമ്മിംഗ് പൂളുകളും പള്ളിയും ഇതിനകത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അല്‍ അവ്ജ പാലസ് പോലുള്ള ആഡംബര കൊട്ടാരങ്ങളും സൗദി രാജകുടുംബത്തിനുണ്ട്. അല്‍ അവ്ജയിലാണ് വിശിഷ്ട വ്യക്തികളെ സല്‍മാന്‍ രാജാവ് കാണാറുള്ളത്. ഇസ്‌ലാമിക ശില്‍പ്പങ്ങളും, കൊത്തുപണികളും അല്‍ യമാമ കൊട്ടാരത്തിലുണ്ട്. ലിയനാര്‍ഡോ ഡാവിഞ്ചിനിയുടെ സാല്‍വദോര്‍ മുണ്ഡി എന്ന പെയിന്റിംഗും ഇവിടെയുണ്ട്. 450 മില്യണ്‍ യുഎസ് ഡോളറിനാണ് ഇവ വാങ്ങിയത്. പാബ്ലോ പിക്കാസോയുടെ ലെസ് ഫെമ്മസ് ഡിആല്‍ഗറും ഇവിടെയുണ്ട്. 160 മില്യണ്‍ യുഎസ് ഡോളറാണ് വില.

സഊദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന് 400 മില്യണിന്റെ പായ്ക്കപ്പല്‍ സ്വന്തമായിട്ടുണ്ട്. ഈ സൂപ്പര്‍ യാച്ചില്‍ പൂളും, രണ്ട് ഹെലിപാഡുകളും, സ്‌നോ റൂമും വരെയുണ്ട്. അബ്ദുള്‍അസീസിന്റെ യാച്ചില്‍ 64 അതിഥികളെ ഉള്‍ക്കൊള്ളിക്കാനാവും. ലമ്പോര്‍ഗിനി, അവന്റഡോര്‍ സൂപ്പര്‍ വെലോസെ, റോള്‍സ് റോയ്‌സ് ഫാന്റം കൂപ്പ്, എന്നിവയെല്ലാം രാജകുടുംബത്തിന്റെ കാര്‍ ശേഖരത്തിലുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തയാറാക്കിയത്