സഊദിയിൽ ലൈസൻസില്ലാത്ത ഇൻഫ്‌ലുവൻസേഴ്‌സിനെതിരെ നടപടി

0
1413

റിയാദ്: സഊദിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇൻഫ്‌ലുവൻസേഴ്‌സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. ലൈസൻസുള്ള സൗദി ഇൻഫ്‌ലുവൻസർമാരും സ്ഥാപനങ്ങളും നൽകിയ പരാതികളിലും നടപടി ആരംഭിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ സഊദിയിൽ പ്രൊമോഷൻ വീഡിയോ നൽകുന്നത് നിയമവിരുദ്ധമാണ്. മലയാളമടക്കം വിവിധ ഭാഷകളിൽ അനധികൃത പ്രൊമോഷൻ ചെയ്തവരെയാണ് ഒരു മാസത്തിനിടെ വിളിപ്പിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രമോഷൻ ചെയ്യുന്ന മലയാളി തന്നെയാണ് തന്നെ ചോദ്യം ചെയ്യാൻ വിളച്ചത് വെളിപ്പെടുത്തിയത്. ഇനി പ്രമോഷൻ വീഡിയോ ചെയ്യാനില്ലെന്നും ഭീമമായ തുക അടക്കാൻ കഴിയില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ലൈസൻസ് തരപ്പെടുത്തി പ്രമോഷൻ ചെയ്യണമോ എന്ന കാര്യത്തിൽ കൂടുതൽ ചിന്തിച്ചിട്ട് നടപടി സ്വീകരിക്കുമെന്നാണ് ഇപ്പോഴത്തെ നിലപാട്. നിരവധി സ്ഥാപനങ്ങളുടെ പരസ്യങ്ങളാണ് മലയാളികൾ വ്യാപകമായി പ്രമോഷൻ ചെയ്യുന്നത്. ലൈസൻസ് ഇല്ലാത്തവർക്ക് മുട്ടൻ പണി ആയിരിക്കും വരുന്നതെന്നാണ് ഇദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.

നേരത്തെ സഊദികൾക്ക് മാത്രമായിരുന്നു ഈ രംഗത്ത് അനുമതിയുണ്ടായിരുന്നത്. നിലവിൽ വിദേശികൾക്കും കർശന നിബന്ധനകളോടെ ലൈസൻസ് അനുവദിക്കുന്നുണ്ട്. പതിനയ്യായിരം റിയാലാണ് വാർഷിക ഫീസ്. ഓരോ വർഷവും ഇത് പതിനയ്യായിരം റിയാൽ നൽകി പുതുക്കുകയും വേണം.

ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അതോറിറ്റി നിരീക്ഷിക്കും. നൽകുന്ന പരസ്യങ്ങൾ സംബന്ധിച്ച വിശദാംശം അതോറിറ്റി പരിശോധിക്കും. സ്ഥാപനങ്ങളുടേയോ വ്യക്തികളുടേയോ സ്വകാര്യത ഹനിച്ചാലും നടപടിയുണ്ടാകും. നൽകുന്ന പ്രൊമോഷൻ വ്യാജമാണെങ്കിൽ കബളിപ്പിക്കലിനും ശിക്ഷയുണ്ടാകും. ഈ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന വിദേശികളെയാണ് നിലവിൽ അതോറിറ്റി നിരീക്ഷിച്ച് വിളിപ്പിക്കുന്നത്.

ചട്ടങ്ങളെ കുറിച്ച് ബോധ്യമില്ലാത്തവരുടെ വിവരങ്ങളും രേഖകളും അതോറിറ്റി രേഖപ്പെടുത്തി മുന്നറിയിപ്പ് നൽകി വിട്ടയക്കും. ആവർത്തിച്ചാൽ മുപ്പതിനായിരം റിയാൽ മുതൽ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. പരാതിയുടെ അടിസ്ഥാനത്തിലാണ് വിളിപ്പിക്കുന്നതെങ്കിൽ അനധികൃതമായി ജോലി ചെയ്തതിന് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി നാടുകടത്തുകയും ചെയ്യും. മലയാളികളെ സമാന രീതിയിൽ കഴിഞ്ഞയാഴ്ച വിളിപ്പിച്ചിരുന്നു. വിവിധ രാജ്യക്കാർക്കെതിരെ സ്വീകരിച്ച നടപടികളും അതോറിറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്.

ഇൻഫ്‌ലുവൻസർമാരുടെ മുറുകിയതോടെ പരസ്പരം പരാതി നൽകുന്നതും ഇന്ത്യക്കാർക്കിടയിൽ വർധിച്ചിട്ടുണ്ട്.ലൈസൻസില്ലാത്തവർക്കെതിരെ സഊദികളും പരാതി നൽകുന്നുണ്ട്. ഇതാണ് കൂടുതൽ പരാതികൾ വർധിക്കാൻ കാരണം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക