തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പൂരം കലക്കൽ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും സതീശൻ പറഞ്ഞു. പറയാത്ത കാര്യം കൊടുത്ത ‘ദ ഹിന്ദു’വിനെതിരെ കേസെടുക്കുമോ?, കൈസൻ പി.ആർ ഏജൻസിക്കെതിരെ കേസെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
‘അഭിമുഖത്തിന് കൈസൻ എന്ന ഏജൻസിയാണ് സമീപിച്ചതെന്ന് ഹിന്ദു വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയുടെ ഇൻ്റർവ്യു നടക്കുമ്പോൾ ആർക്കെങ്കിലും കയറി വരാൻ പറ്റുമോ? മുഖ്യമന്ത്രി പറയുന്നത് നുണകളാണ്, ആയിരം തവണ നുണ പറഞ്ഞാൽ അത് സത്യമാകുമോ? ചോദ്യങ്ങളോട് ചിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രി മറുപടിയാണ് പറയേണ്ടതെന്നും’ സതീശൻ പറഞ്ഞു.
