കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നിയന്ത്രണം ഏറ്റെടുത്ത് ആർഎസ്എസ്. ആർഎസ്എസ്- ബിജെപി സംയുക്ത യോഗത്തിന് ശേഷമാണ് മുഴുവൻ ആർഎസ്എസ് നേതാക്കളും മത്സരിക്കാൻ തീരുമാനമെടുത്തത്. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് പങ്കെടുത്ത കൊച്ചിയിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ സംഘടനാ സെക്രട്ടറിയെ ആർഎസ്എസ് തിരിച്ചു വിളിച്ചിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള തർക്കത്തെ തുടർന്നായിരുന്നു നടപടി. ഇക്കാര്യത്തിൽ അടക്കം ആർഎസ്എസ് നേതൃത്വവുമായി ബി.എൽ. സന്തോഷ് ചർച്ച നടത്തുമെന്ന വാർത്തകളാണ് നേരത്തെ പുറത്തുവന്നിരുന്നത്.
നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു.
