റിയാദ്: സഊദിയിലെ അല്‍ഖര്‍ജില്‍ വെടിവെപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജില്‍ സാമൂഹിക ആഘോഷ പരിപാടിക്കിടെയാണ് സംഭവം. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കി ആകാശത്തേക്ക് നിറയൊഴിച്ച സഊദി യുവാവിനെ പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു.
നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബര്‍ ക്രൈം നിയമം ലംഘിച്ച് വെടിവെപ്പ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടരുന്നതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
