ജിദ്ദ ഇന്റർനാഷണൽ ഷോപ്പിംഗ് സെന്റർ തീപിടുത്തം; രണ്ട് സിവിൽ ഡിഫൻസ് ജവാന്മാർക്ക് വീരമൃത്യു

0
2705

തീയണച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ

ജിദ്ദ: ഇന്നലെ ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിൽ ഉണ്ടായ തീപിടിത്തം നിയന്ത്രിക്കുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. അഗ്നിശമന സേനയിലെ രണ്ട് ജവാന്മാരാണ് വീരമൃത്യു വരിച്ചതെന്ന് അധികൃതർ അറിയിച്ചു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരായ അക്റം ജുമാ അൽ ജുഹാനി, അബ്ദുല്ല മനാഹി അൽ സുബൈ എന്നിവരാണ് ആളിപ്പടർന്ന തീയണക്കുന്നതിനിടെ അപകടത്തിൽ പെട്ടതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രക്ഷാ ദൗത്യത്തിനിടെ ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അനുശോചനം രേഖപ്പെടുത്തി. സിവില്‍ ഡിഫന്‍സിനു കീഴിലെ 20 സംഘങ്ങള്‍ അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു. മക്കയില്‍ നിന്നുള്ള രണ്ടു സിവില്‍ ഡിഫന്‍സ് യൂനിറ്റുകളുടെ സഹായവും തേടിയിരുന്നു.

ഇന്നലെ (ഞായറാഴ്ച) സുബ്ഹി നിസ്കാരത്തിന് മുമ്പായാണ് നാലാം നമ്പർ ഗേറ്റിൽ തീ ഉയർന്നത്. നിമിഷ നേരം കൊണ്ട് തീ പിന്നീട് മാർക്കറ്റിൻ്റെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും ആളിപ്പടരുകയായിരുന്നു. സുരക്ഷാ അധികാരികളും സിവിൽ ഡിഫൻസ് ടീമുകളും ചുറ്റുമുള്ള തെരുവുകൾ അടച്ച് മാർക്കറ്റിന് ചുറ്റും സുരക്ഷാ വലയം ഏർപ്പെടുത്തി തീ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് പടരുന്നത് നിയന്ത്രിച്ചു.

പഴയ കെട്ടിടമായതുകൊണ്ട് തന്നെ പതിനാല് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് സിവിൽ ഡിഫൻസിന് തീ പൂർണ്ണമായും അണക്കാൻ കഴിഞ്ഞത്. സൂഖ് ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ട്രാഫിക് പോലീസ്, പട്രോള്‍ പോലീസ് അടക്കമുള്ള വകുപ്പുകള്‍ സിവില്‍ ഡിഫന്‍സിനൊപ്പം അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. സൂഖുദ്ദൗലിക്കു സമീപമുള്ള മുഴുവന്‍ റോഡുകളും അടച്ച് സിവില്‍ ഡിഫന്‍സിനു കീഴിലെ വാട്ടര്‍ ടാങ്കറുകളുടെ സഞ്ചാരം സുഗമമാക്കിയിരുന്നു.

മലയാളികൾക്കടക്കം വ്യാപാര സ്ഥാപങ്ങൾ ഉള്ള, ജിദ്ദയിലെ ഏറ്റവും പഴയ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണിത്. സൂഖില്‍ നിന്ന് ആകാശം മുട്ടെ ഉയര്‍ന്ന പുകപടലങ്ങള്‍ ഏറെ ദൂരെ നിന്നു വരെ കാണാമായിരുന്നു. 41 വര്‍ഷം മുമ്പ് നിര്‍മിച്ച ജിദ്ദ സൂഖുദ്ദൗലി സൗദിയിലെ ഏറ്റവും പഴയ സൂഖുകളില്‍ ഒന്നാണ്. ഇരുനൂറോളം വ്യാപാര സ്ഥാപനങ്ങളാണ് സൂഖിലുള്ളത്. വെള്ളച്ചാട്ടങ്ങളും ജലധാരകളും അവയില്‍ നീന്തുന്ന ആമക്കുട്ടികളും സൂഖില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സവിശേഷതകളാണ്.

75,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഷോപ്പിംഗ് സെന്ററിൽ 200 ഓളം വിത്യസ്ത ഷോപ്പുകളുണ്ട്. നിരവധി അന്താരാഷ്ട്ര ബിസിനസ് എക്സ്‌പോകൾക്ക് വേദിയായ ഇന്റർനാഷണൽ ഷോപ്പിംഗ് സെന്റർ നാലരപതിറ്റാണ്ട് മുൻപാണ് പ്രവർത്തനം തുടങ്ങിയത്. ജിദ്ദയിലെ പ്രശസ്തമായ വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റ്. മലയാളികളടക്കം നിരവധി പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മലയാളികൾ സ്വന്തമായി നടത്തുന്നതുമായ വിവിധ ഷോപ്പുകൾ അഗ്നിക്കിരയായിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക