നിയമവിരുദ്ധമായി ലിംഗനിർണയ പരിശോധന, പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞതിൽ പിന്നെ ഗർഭച്ഛിദ്രം; ഡോക്ടർ അറസ്റ്റിൽ

0
952

ഹൈദരാബാദ്: നിയമവിരുദ്ധമായി ലിംഗനിർണയ പരിശോധന നടത്തുകയും പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ശേഷം ഗർഭച്ഛിദ്രം നടത്തുകയും ചെയ്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ പ്രവീൺ ആണ് പൊലീസ് പിടിയിലായത്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

മഹാരാഷ്ട്രയിൽ ലാത്തൂരിൽ നിന്നുള്ള ഗർഭിണിയായ യുവതിയാണ് ലിംഗനിർണയ പരിശോധനയ്ക്ക് വിധേയമായത്. ഇവർ നാലു മാസം ​ഗർഭിണിയായിരുന്നു. കാമറെഡ്ഡിയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഭ്രൂണം പെണ്ണാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഗർഭച്ഛിദ്രം നടത്തിയെന്നാണ് കരുതുന്നത്.