ബ്യൂണസ് അയേഴ്സ്: അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെതിരെ കടുത്ത നടപടിയുമായി ഫിഫ. മോശം പെരുമാറ്റത്തെ തുടർന്ന് താരത്തെ രണ്ട് യോഗ്യതാ മത്സരങ്ങളിൽ നിന്ന് വിലക്കി. ഇതോടെ ഒക്ടോബർ 10ന് വെനസ്വേലയ്ക്കെതിരെയും ഒക്ടോബർ 15ന് ബൊളീവിയക്കെതിരെയും നടക്കുന്ന മത്സരങ്ങളിൽ എമിലിയാനോ മാർട്ടിനെസിന് കളിക്കാനാകില്ല.
പോയ മാസം നടന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ചിലി,കൊളംബിയ ടീമുകൾക്കെതിരായ മത്സരത്തിൽ മാർട്ടിനസ് നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് നടപടി. മത്സരങ്ങൾക്കിടെ എതിർ ടീമിനെതിരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിനും ക്യാമറമാനെ തല്ലിയതിനുമാണ് മാർട്ടിനെസിന് സസ്പെൻഷൻ ലഭിച്ചത്.
