പി.വി. അൻവറിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ വിനായകൻ. ‘ഇദ്ദേഹത്തെ നമ്പരുത്’ എന്നാണ് നടന്‍റെ വിമർശനം. ‘താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്’ എന്ന് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊതു ജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് തിരിച്ച് പോകാനും കുറിപ്പില്‍ വിനായകന്‍ അന്‍വറിനോട് പറയുന്നു.
എല്‍ഡിഎഫുമായുള്ള അന്‍വറിന്‍റെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനമൊട്ടാകെ സിപിഎം ജില്ലാ, ഏരിയ കമ്മിറ്റികള്‍ അന്‍വറിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. നിലമ്പൂരില്‍ ഏരിയ കമ്മിറ്റി അന്‍വറിന്‍റെ കോലം കത്തിച്ചു. കോഴിക്കോട് ജില്ലാക്കമ്മിറ്റി പ്രതിഷേധ പ്രകടനവും നടത്തി.
