ജിദ്ദ: കൺട്രോൾ യൂണിറ്റിൽ (എച്ച്ഇസിയു) ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏകദേശം 13,000 കിയ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
തിരിച്ചുവിളിച്ച മോഡലുകളിൽ 2010 മുതൽ 2015 വരെയുള്ള മോഡലുകൾ ഒപ്റ്റിമ / സോൾ / സോറൻ്റോ / സെറാറ്റോ / സ്പോർട്ടേജ് എന്നിവയാണ്. ആവശ്യമായ സ്പെയർ പാർട്‌സുകൾ ലഭ്യമായാലുടൻ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തുന്നതിന് കമ്പനിയുമായി ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടു.
