സഊദി ദേശീയ ദിനം വിപുലമായി ആഘോഷിച്ച് റിയാദ് ടാക്കീസ്‌

0
747

റിയാദ്: അനേകം പ്രവാസികൾക്ക് താങ്ങും തണലുമായ സഊദി ഭരണാധികാരികള്‍ക്ക് നന്ദിയും കടപ്പാടും അറിയിച്ച് സഊദി അറേബ്യയുടെ 94 മത് ദേശീയദിനം റിയാദ് ടാക്കിസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
മലാസിലെ കിങ് അബ്ദുള്ള പാർക്കിന് സമീപം റിയാദ് ടാക്കിസിന്റെ പ്രവർത്തകരും റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കുട്ടികളുടെ നേതൃത്വത്തിൽ ദേശിയ ഗാനാലാപനം, കേക്ക് മുറിക്കൽ, മധുരം വിതരണം, ഘോഷയാത്ര  വാഹനറാലി എന്നിവയുമുണ്ടായി. രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും അടയാളപ്പെടുത്തുന്ന ആഘോഷ പരിപാടികളാണ് ദേശീയ ദിനത്തിൻന്റെ  ഭാഗമായി സഊദിയിലെമ്പാടും സംഘടിപ്പിച്ചിട്ടുള്ളത്. സ്വദേശികള്‍ക്കൊപ്പം വിവിധ രാജ്യക്കാരായ വിദേശികളും ആഘോഷ പരിപാടികളുടെ ഭാഗമായി. 1932ൽ മേഖലയിലെ വിവിധ നാട്ടുരാജ്യങ്ങളെ ചേര്‍ത്ത് ആധുനിക സഊദി അറേബ്യയായി ഏകീകരിച്ചതിൻ്റെ ഓര്‍മ പുതുക്കലാണ് ദേശീയ ദിനം. 2005 മുതലാണ് സഊദി അറേബ്യ ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ തുടങ്ങിയത്.

രക്ഷാധികാരി അലി ആലുവയുടെ ആമുഖത്തോടെ തുടങ്ങിയ ആഘോഷചടങ്ങിൽ  പ്രസിഡന്റ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു.  സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ഷൈജു പച്ച,  ഉപദേശ സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, സാമൂഹിക പ്രവർത്തകരായ അസ്‌ലം പാലത്ത്, സജിൻ നിഷാൻ, അൻസാർ ക്രിസ്റ്റൽ, ഗഫൂർ കൊയിലാണ്ടി, വിജയൻ നെയ്യാറ്റിൻകര, സനു മാവേലിക്കര, വൈസ് പ്രസിഡന്റ് ഷമീർ കല്ലിങ്ങൽ ജോയിന്റ് സെക്രട്ടറി ഫൈസൽ കൊച്ചു എന്നിവർ  ആശംസകൾ  നേർന്നു സംസാരിച്ചു. സെക്രട്ടറി  ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.

ലുബൈബ് ഇ കെ, ഷിജോയ് ചാക്കോ, അൻവർ യൂനിസ്, സോണി ജോസഫ്, അൻസാർ കൊടുവള്ളി, പ്രദീപ് കിച്ചു, എൽദോ വയനാട്,  റിജോഷ് കടലുണ്ടി, സിജോ മാവേലിക്കര,  സാജിത്ത് നൂറനാട്, നാസർ ആലുവ, ജോസ് കടമ്പനാട്, വരുൺ പി വി, കബീർ പട്ടാമ്പി, കെ ട്ടി കരരീം എടവണ്ണ, സുനിൽ ബാബു, രതീഷ് നാരായണൻ, ഷഫീഖ് വലിയ, റജീസ് ചൊക്ലി,  ഉമറലി അക്ബർ, ബാലഗോപാലൻ, ഷാജി സാമുവൽ, നൗഷാദ് പള്ളത്, ഷമീർ കൊടുവള്ളി,  നാസർ വലിയകത്ത്, ഇബ്രാഹിം, സൈതാലി,  പ്രമോദ്, റാഫി, കൃഷ്ണ അരവിന്ദ്, സുൽഫി കൊച്ചു, ജംഷി കാലിക്കറ്റ്, സുദീപ്, ജിൽജിൽ, ബാബു കണ്ണോത്ത്, ഷമീർ കൊടുവള്ളി, നൗഷാദ് പുനലൂർ ആസിഫ്, അലൻ ജോർജ്, ശിഹാബ് നിലമ്പൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക