കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടനും കൊല്ലം എം.എൽ.എയുമായ എം മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് നടനെ ചോദ്യം ചെയ്യുന്നത്. ഒന്നര മണിക്കൂറോളമായി ചോദ്യം ചെയ്യൽ തുടങ്ങിയിട്ടെന്നാണ് വിവരം.
ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നുള്ള കേസിലാണ് ചോദ്യം ചെയ്യൽ. നടൻ മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ടിന്റെ പിന്നാലെയാണ് നടനെതിരേ ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉയർന്നത്. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
