പി വി അൻവറിനെ സ്വാഗതം ചെയ്ത് ലീഗ് നേതാവ്, ശേഷം പോസ്റ്റ് മുക്കി

0
1956

നിലമ്പൂര്‍ (മലപ്പുറം): മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പി.വി. അന്‍വറിന് ‘ഓഫറു’മായി നിലമ്പൂരിലെ മുസ്‌ലിം ലീഗ്. അന്‍വര്‍ പറയുന്ന പലകാര്യങ്ങളും സത്യമാണെന്ന് മുസ്‌ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരി പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയായ ഷൗക്കത്ത് അലി സാഹിബിന്റെ മകന്‍ പി.വി. അന്‍വറിന്റെ യഥാര്‍ഥ മുഖം ഇനിയാണ് പിണറായി വിജയന്‍ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ ദുഷ്ടശക്തികള്‍ക്കെതിരെ നാടിന്റെ നന്മയ്ക്കുവേണ്ടി ഒന്നിച്ച് പോരാടാമെന്നും ഇഖ്ബാല്‍ മുണ്ടേരി പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇഖ്ബാൽ മുണ്ടേരിയുടെ പ്രതികരണം. എന്നാൽ വിവാദമായതോടെ അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ഇഖ്ബാൽ മുണ്ടേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തൻറെ അറിവോടെയല്ലെന്നും അപ്രസക്തമായ കാര്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരണത്തിന് പിന്നാലെ ഇക്‌ബാൽ മുണ്ടേരി പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഇഖ്ബാൽ മുണ്ടേരി ഡിലീറ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

PV അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല. അതിന് പല കാരണങ്ങളും ഉണ്ട്.

അൻവർ പെട്ടെന്ന് ആർക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കിൽ തൻ്റെ മുന്നിൽ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്.

ഇപ്പോ രണ്ട് ഘട്ടം കഴിഞ്ഞു.

1. മുഖ്യമന്ത്രിയിൽ വലിയ വിശ്വാസമുണ്ടായിരുന്ന അൻവറിൻ്റെ യുദ്ധപ്രഖ്യാപന ഘട്ടം.


2. മുഖ്യമന്ത്രിയെ മറ്റുള്ളവർ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന് കരുതുന്ന ഘട്ടം. മുഖ്യമന്ത്രി തന്നെ തീരെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതിൽ അൻവറിന് ചെറിയ നിരാശ തോന്നുന്നുണ്ട്.

ഇനി മൂന്നാം ഘട്ടത്തിലേക്ക് കടക്കണം.

യഥാർത്ഥ പിണറായി വിജയൻ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണത്.പിണറായിയും , ശശിയും , MR അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം.

പിന്നെയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി.വി.അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്.

ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണ് എന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിൻ്റെയും യു.ഡി എഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസ് കാരനായ അൻവർ തയ്യാറാവുന്ന ഘട്ടത്തിന് അപ്പോഴാണ് സമയമാവുക.

ഈ ദുഷ്ടശക്തികൾക്കെതിരെ , നാടിൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം, !

ഇഖ്ബാൽ മുണ്ടേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക