ചായ വാങ്ങാനിറങ്ങി; ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ തെന്നി വീണു, യുവാവിന് ദാരുണാന്ത്യം

0
1257

പാലക്കാട്: ഓടിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. ഒറ്റപ്പാലം വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണന്‍ (32) ആണ് മരിച്ചത്. ചെന്നൈക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം.

ചായവാങ്ങുന്നതിനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. തിരികെ ട്രെയിനിലേക്ക് കയറവെയാണ് സംഭവം. ചായയുമായി ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവെ തെന്നി ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

ഭൂവനേശ്വറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ സന്ദീപ് ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്ത് നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടെയും മകനാണ്.