വിശ്വകർമ ദേവന്റെ ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം ഉപയോഗിച്ച് സംപ്രേക്ഷണം ചെയ്ത എൻഡിടിവി ചാനലിനെതിരെ പരാതി നൽകി പത്തനംതിട്ട സ്വദേശി. തിരുവല്ല ഡിവൈഎസ്പിക്കാണ് വളഞ്ഞവട്ടം സ്വദേശി വിപിൻ കാർത്തിക് പരാതി നൽകിയത്. മോദിയുടെ മുഖവും വിശ്വകർമ ദേവന്റെ ഉടലും ഉപയോഗിച്ച് ആരാധന നടത്തുന്നത ഒരു സംഘം ആളുകളുടെ ദൃശ്യം ചാനലിലൂടെ സംപ്രേക്ഷണം ചെയ്തെന്നാണ് പരാതി.
ഇത് വിശ്വാസത്തേയും സമുദായത്തെയും അവഹേളിക്കുന്ന പ്രവർത്തിയാണെന്നും പരാതിയിൽ പറയുന്നു. സംഭവത്തില്‍ എൻഡിടിവി ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വിപിൻ കാർത്തിക് ആവശ്യപ്പെട്ടു.
