ദമാം: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമത് എഡിഷൻ ദമാം സോൺ സാഹിത്യോത്സവിന്റെ സംഘാടക സമിതി രൂപീകരിച്ചു. അൽ അബീർ ഓഡിറ്റോറിയത്തിൽ ആർ എസ് സി ദമാം സോൺ ചെയർമാൻ സയ്യിദ് സ്വഫ്‌വാൻ തങ്ങളുടെ ആധ്യക്ഷതയിൽ നടന്ന സംഗമം ഐ. സി. എഫ് ദമാം സെൻട്രൽ പ്രതിനിധി മുഹമ്മദ് കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രിസാല സ്റ്റഡി സർക്കിൾ നാഷനൽ കലാലയം സെക്രട്ടറി ആബിദ് വയനാട് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ആർ എസ്. സി ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് ജൗഹരി കൊല്ലം സംഘാടക സമിതിയെയും ഐ. സി. എഫ് ദമാം സെൻട്രൽ സംഘടന സെക്രട്ടറി സലീം സഅദി സാഹിത്യോത്സവ് പ്രഖ്യാപനവും നടത്തി.
ഐ.സി. എഫ് ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി നാസർ മസ്താൻമുക്ക്, ആർ. എസ്. സി നാഷനൽ സംഘടന സെക്രട്ടറി സാദിഖ് ജഫനി, സിദ്ധീഖ് ഇർഫാനി കുനിയിൽ, മാധ്യമ പ്രവർത്തകൻ ലുഖ്മാൻ വിളത്തൂർ, ഐ. സി. എഫ് ദമാം സെൻട്രൽ ദഅവ സെക്രട്ടറി അർഷാദ് കണ്ണൂർ, തുടങ്ങിയവർ പങ്കെടുത്തു.
പതിനാലാമത് എഡിഷൻ സാഹിത്യോത്സവ് സംഘാടക സമിതി ചെയർമാനായി സലീം സഅദി താഴെക്കോടിനെയും കൺവീനറായി അബ്ദുല്ല വിളയിലിനെയും തിരഞ്ഞെടുത്തു. എഴുപതംഗ കമ്മിറ്റിയാണ് ചുക്കാൻ പിടിക്കുന്നത്. ആർ. എസ്. സി ദമാം സോൺ വിസ്ഡം സെക്രട്ടറി റെംജു റഹ്മാൻ കായംകുളം സ്വാഗതവും, എക്സിക്യൂട്ടീവ് സെക്രട്ടറി ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
