നിയന്ത്രണം വിട്ട് കാര്‍ വീടിന് മുമ്പിൽ നിര്‍ത്തിയിട്ടിയിരുന്ന കാറിൽ ഇടിച്ച് അപകടം, പിന്നാലെ തീ ആളിപ്പടർന്നു

0
473

തിരുവോണ ദിനത്തിൽ കാർ പാടശേഖരത്തിലേക്ക് മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടു

ആലപ്പുഴ: നിയന്ത്രണം വിട്ടുവന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ച് തീ പടര്‍ന്നു. ചെങ്ങന്നൂരിൽ ഇന്ന് വൈകിട്ടോടെയാണ് വലിയ അപകടമുണ്ടായത്. റോഡിലൂടെ വരുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വീടിന് മുമ്പിൽ നിര്‍ത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു. ഇതോടെ ഇടിച്ച കാറിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഉടൻ തന്നെ കാര്‍ ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉടൻ തന്നെ തീ ആളിപ്പടരുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. തീപിടിച്ച്  കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വീട്ടിൽ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് തീ പടരാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഈ കാറിന് തീപിടിച്ചിരുന്നെങ്കില്‍ വീട്ടിലേക്കും തീ പടരാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

തിരുവോണ ദിനത്തിൽ കാർ പാടശേഖരത്തിലേക്ക് മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടു

കോട്ടയം: തിരുവോണ ദിനത്തിൽ കോട്ടയത്ത് കാർ പാടശേഖരത്തിലേക്ക് മറിഞ്ഞ് അപകടം. പാമ്പാടി സ്വദേശി രാജുവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവിലാണ് കാർ പാടശേഖരത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.

ഭാഗ്യത്തിന് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിയന്ത്രണം നഷ്ടമായി കാർ പാടശേഖരത്തിലേക്ക് മറിയുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്.