തിരുവനന്തപുരം കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. ബിഎംഡബ്ല്യു കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ സമീപം ദേശീയപാതയിലെ സര്‍വീസ് റോഡിലാണ് സംഭവം. കണിയാപുരം സ്വദേശി അലന്റെ കാറാണ് കത്തി നശിച്ചത്. കാറിന്റെ മുന്നില്‍നിന്നും പുക ഉയരുന്നത് കണ്ട അലന്‍ കാര്‍ ഓഫ് ചെയ്ത് ഇറങ്ങി ഓടുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തീ പടരുന്നത് കണ്ട് നാട്ടുകാരും പോലീസും ചേര്‍ന്ന് തീ അണക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. കഴക്കൂട്ടത്ത് നിന്നും എത്തിയ അഗ്‌നിശമനസേന അംഗങ്ങളാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് സെന്ററില്‍ നിന്നും ടെസ്റ്റ് ഡ്രൈവിനായി ഓടിച്ചു നോക്കുന്നതിനിടെയായിരുന്നു വാഹനത്തിന് തീ പിടിച്ചത്.
വീഡിയോ 👇