പ്രണയം നടിച്ച് പീഡിപ്പിച്ചു; പോക്സോ കേസ് പ്രതിക്ക് 65 വർഷം കഠിനതടവ്

0
1158

പത്തനംതിട്ട: പോക്സോ കേസ് പ്രതിക്ക് 65 വർഷം കഠിനതടവ് ശിക്ഷ. പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതിയുടേതാണ് വിധി.

സീതത്തോട് സ്വദേശി 22 വയസ്സുള്ള സോനു സുരേഷിനാണ് ശിക്ഷ വിധിച്ചത്. 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് ശിക്ഷ. തടവ് കൂടാതെ പ്രതി 2.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നിലധികം തവണ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. പ്രതി പെൺകുട്ടിയേയും മാതാപിതാക്കളേയും വീട് കയറി ആക്രമിച്ചിരുന്നു.