‘വീട്ടുകാരോടും പറഞ്ഞില്ല’; ഒരു വർഷം മുമ്പ് രഹസ്യമായി വിവാഹിതയായെന്ന് ദിയ കൃഷ്ണ

0
2212

ജീവിതത്തിൽ ഇതുവരെ ആരോടും പങ്കുവയ്ക്കാതിരുന്ന ആ വലിയ രഹസ്യം വെളിപ്പെടുത്തി ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. കഴിഞ്ഞ വര്‍ഷംതന്നെ തങ്ങള്‍ ഇരുവരുടേയും വിവാഹം കഴിഞ്ഞെന്നും കഴിഞ്ഞാഴ്ച്ച നടന്നത് ഔദ്യോഗിക വിവാഹം മാത്രമാണെന്നും ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

‘‘സെപ്റ്റംബര്‍ അഞ്ചിന് നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹമാണ്. എന്തുതന്നെ സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങും തണലുമായി ഞങ്ങള്‍ രണ്ടുപേരും ഉണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ സത്യം ചെയ്തതാണ്. ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണത്.’’-ദിയ വ്യക്തമാക്കുന്നു.

ക്ഷേത്രത്തിന് മുന്നില്‍ നിന്ന് അശ്വിന്‍ ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതും നെറ്റിയില്‍ സിന്ദൂരം അണിയുന്നതുമെല്ലാം റീലില്‍ കാണാം. പിങ്ക് നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. മുണ്ടും ഷര്‍ട്ടുമാണ് അശ്വിന്റെ ഔട്ട്ഫിറ്റ്. ‘ഞങ്ങളുടെ കുഞ്ഞ് രഹസ്യം’ എന്ന അടിക്കുറിപ്പോടെയാണ് റീൽ പങ്കുവച്ചത്.