അടുത്തിടെ വ്യത്യസ്‌തമായ വിവാഹ മോചനത്തിലൂടെ വാർത്തകളിൽ ഇടം നേടിയ ഒരു വ്യക്തി, തന്റെ ഏറ്റവും പുതിയ ബിസിനസ് ഉത്പന്നത്തിന് സാധാരണഗതിയിൽ അത്ര വലിയ പ്രാധാന്യമുള്ള പേരൊന്നും ഇടാനിടയില്ല. എന്നാൽ ദുബായ് രാജകുമാരിയായി ഷെയ്ഖ മഹ്‌റ ഇക്കാര്യത്തിൽ പ്രവചനങ്ങൾക്ക് അതീതയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. തന്റെ പുതിയ പെർഫ്യൂം ബ്രാൻഡിന് മഹ്‌റ നൽകിയ പേരാണ് ഈ കൗതുകത്തിന് അടിസ്ഥാനം ‘ഡിവോഴ്‌സ്’ എന്നായിരുന്നു ഈ പേര്.ഈ വർഷം ജൂലൈ മാസത്തിലാണ് മഹ്‌റയുടെ വിവാഹ മോചനം നടന്നത്. എന്നാൽ ഇത് കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പഴേക്കും വാണിജ്യ മേഖലയിൽ കരുത്ത് തെളിയിക്കാനാണ് ഈ യുവതിയുടെ ശ്രമം. അതിന് അവർ തിരഞ്ഞെടുത്തതാവട്ടെ വ്യത്യസ്‌തമായ ഒരു മാർക്കറ്റിങ് തന്ത്രവും. എന്തായാലും വിവാഹമോചനം നേടിയ ശേഷമുള്ള മഹ്റയുടെ ആദ്യ സംരംഭം എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈ വർഷം ജൂലൈ മാസത്തിലാണ് മഹ്‌റയുടെ വിവാഹ മോചനം നടന്നത്. എന്നാൽ ഇത് കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പഴേക്കും വാണിജ്യ മേഖലയിൽ കരുത്ത് തെളിയിക്കാനാണ് ഈ യുവതിയുടെ ശ്രമം. അതിന് അവർ തിരഞ്ഞെടുത്തതാവട്ടെ വ്യത്യസ്‌തമായ ഒരു മാർക്കറ്റിങ് തന്ത്രവും. എന്തായാലും വിവാഹമോചനം നേടിയ ശേഷമുള്ള മഹ്റയുടെ ആദ്യ സംരംഭം എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു.
ഇൻസ്‌റ്റഗ്രാമിലൂടെയാണ് ദുബായ് രാജകുമാരി തന്റെ പെർഫ്യൂം ബ്രാൻഡിന്റെ പേര് പ്രഖ്യാപിച്ചത്. ‘ഡിവോഴ്‌സ്’ എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയ കറുത്ത ബോട്ടിലിലാണ് ഈ പെർഫ്യൂമിന്റെ പേര് അവർ നൽകിയിരിക്കുന്നത്. കൂടാതെ ഇതിന് മുന്നോടിയായി തന്നെ അവർ പങ്കവച്ച വീഡിയോയിൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നൽകിയിരുന്നു.
ദുബായ് രാജകുമാരിയായ ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അൽ മക്തൂം ഒരു ഇൻസ്‌റ്റഗ്രാം സെലിബ്രിറ്റി കൂടിയാണ്. ഇൻസ്‌റ്റഗ്രാമിൽ 9.5 ലക്ഷത്തിൽ അധികം പേരാണ് മഹ്‌റയെ പിന്തുടരുന്നത്. ഈ പുതിയ ബിസിനസ് ഉൽപന്നം ആരംഭിക്കുന്ന വിവരം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് മഹ്റയ്ക്ക് പിന്തുണയുമായി രംഗത്ത് വരുന്നത്.
അതേസമയം, ഭർത്താവും ബിസിനസ് പ്രമുഖനുമായ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമുമായുള്ള വിവാഹ മോചനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മഹ്റയുടെ പുതിയ പദ്ധതി. ഇൻസ്‌റ്റാഗ്രാമിലൂടെ മുത്തലാഖ് ചൊല്ലിയാണ് അവർ വിവാഹ മോചനം പ്രഖ്യാപിച്ചത്.
ദമ്പതികൾക്ക് കുട്ടി ജനിച്ച് രണ്ട് മാസം പിന്നിടുന്ന വേളയിലായിരുന്നു മഹ്റയുടെ തീരുമാനം. ജൂലൈ പതിനാറിന് പങ്കുവച്ച ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലായിരുന്നു ഭർത്താവിനെതിരെ വിശ്വാസ വഞ്ചന ആരോപിച്ച് ദുബായ് രാജകുമാരി മുത്തലാഖ് ചൊല്ലി ബന്ധം വേർപിരിഞ്ഞത്. ഇത് വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ആരാണ് ഷെയ്‌ഖ മഹ്‌റ?
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 26 മക്കളിൽ ഒരാളാണ് 30 കാരിയായ ഷെയ്ഖ മഹ്‌റ. ആഗോളതലത്തിൽ തന്നെ ഏറ്റവും സമ്പന്നരിൽ ഒരാളായ ഷെയ്ഖ് മുഹമ്മദിന്റെ ആസ്‌തി 14 മുതൽ 18 ബില്യൺ ഡോളർ വരെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
