കൊച്ചി: എളമക്കരയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്.രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (24) മരിച്ചത്. വയനാട് സ്വദേശിയാണ്.
ജിമ്മിലെ മരണങ്ങള്‍ തുടര്‍കഥയാകുമ്പോള്‍; വ്യായാമത്തിനു മുൻപ് പരിശോധന നല്ലത്
എട്ടുമാസം മുമ്പാണ് എളമക്കര സ്വദേശി രാഹുലിനെ വിവാഹം കഴിച്ച് കൊച്ചിയിലേക്ക് എത്തിയത്.
ചൊവ്വാഴ്ച രാവിലെ ജിമ്മിലെ ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.
