സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു തീവച്ച കേസ്; പൊലീസിലെ ആർഎസ്എസ് സംഘം സർക്കാരിനെ പ്രതിസന്ധിയിലാക്കി: പി.വി.അൻവർ

0
907

മലപ്പുറം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു തീവച്ച കേസിൽ പൊലീസിലെ ആർഎസ്എസ് സംഘം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് പി.വി.അൻവർ എംഎൽഎ. കേസ് അന്വേഷണം വഴിതിരിച്ചുവിട്ട ഡിവൈഎസ്പി രാജേഷ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‌ ബിജെപിയുടെ ബൂത്ത് ഏജന്റായിരുന്നു.

കേസ് സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് എഡിജിപി എം.ആർ.അജിത്കുമാറിന്റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.കെ.ശശിയുടെയും നേതൃത്വത്തിൽ മുക്കി. ഇപ്പോഴും റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ലെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രി വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചെന്നും അദ്ദേഹം അറിയിച്ചു.