കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 മുതല്‍ നടന്നുവരുന്ന ഇസ്റാഈൽ-ഫലസ്തീന്‍ യുദ്ധത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നു പിരിച്ചുവിട്ട ഒരുലക്ഷത്തിലേറെ ഫലസ്തീനികള്‍ക്കു പകരമായി നടത്തിയ കൂട്ടറിക്രൂട്ട്‌മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികളുടെ യോഗ്യതയില്ലായ്മയില്‍ വലഞ്ഞ് ഇസ്റാഈൽ. അതേസമയം തങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ പറഞ്ഞ ജോലിയല്ല അവിടെ എത്തിയപ്പോള്‍ നല്‍കുന്നതെന്ന് പരാതിപ്പെട്ട് ജോലിക്കാരും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികള്‍ക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയതോടെ ഇസ്രായേല്‍ ഇവരെ ശമ്പളം കുറഞ്ഞ മറ്റ് മേഖലകളില്‍ ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് ഇന്ത്യയുമായുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുന്നതിനിടയാക്കും എന്ന വസ്തുത കൂടി കണക്കിലെടുത്താണ് നടപടിയെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
പറഞ്ഞുറപ്പിച്ച ജോലിക്കു പകരം നല്‍കുന്ന കാഠിന്യമേറിയ മറ്റു ജോലികളില്‍ നിയോഗിതരായ പലരും ഇതിനകം ഇന്ത്യയിലേക്ക് തിരികെ വരികയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയെത്തിയ തൊഴിലാളികളില്‍ 600ഓളം പേരാണ് ഇതിനകം തിരികെ പോയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
നിര്‍മാണ മേഖലയിലേക്കായി 5000 തൊഴിലാളികളാണ് യുപി, ഹരിയാന, യുപി, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി ഇസ്റാഈലിലെത്തിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കായി വൈദഗ്ധ്യ പരിശോധനയും നടത്തിയിരുന്നു.
എന്നാല്‍ ഇസ്റാഈലില്‍ എത്തിയ ഇവരില്‍ പലര്‍ക്കും നിര്‍മാണമേഖലയില്‍ യാതൊരുവിധ പ്രവര്‍ത്തനപരിചയവുമില്ലെന്ന് കണ്ടെത്തിയതായി ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷകരും ബാര്‍ബര്‍മാരുമായിരുന്നു നിര്‍മാണ ജോലിക്കായി എത്തിയതെന്നും ഇവരില്‍ പലര്‍ക്കും ചുറ്റിക പിടിക്കാന്‍ പോലും അറിയില്ലെന്നും ഇസ്രായേലി ഉദ്യോഗസ്ഥനായ എല്‍ദാദ് നിറ്റ്‌സന്‍ പറഞ്ഞു.
ആദ്യം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് യോഗ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീടെത്തിയ സംഘമാണ് തങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിധ പ്രവര്‍ത്തനപരിചയവുമില്ലെന്ന് കണ്ടെത്തിയതോടെ നിര്‍മാണ കേന്ദ്രങ്ങളില്‍ ഇവര്‍ പ്രവേശിക്കുന്നതിന് ഇസ്റാഈലി കെട്ടിടനിര്‍മാതാക്കള്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇവരെ സര്‍ക്കാരിടപ്പെട്ട് പിന്നീട് ഫാക്ടറികളിലേക്കും ശുചീകരണ തൊഴിലിലേക്കും ചരക്ക് കയറ്റിറക്ക ജോലിയിലേക്കുമായി മാറ്റി നിയമിക്കുകയുമായിരുന്നു. നിര്‍മാണമേഖലയില്‍ വൈദഗ്ധ്യമുള്ള മറ്റു രാജ്യക്കാരെ ജോലിക്ക് തിരഞ്ഞെടുക്കുന്ന നടപടികളാണ് ഇപ്പോള്‍ ഇസ്റാഈൽ നടത്തിവരുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
