ഗ്വാണ്ടനാമോ തടവുകാര്‍ക്കു വേണ്ടി വാദിച്ചിട്ടുള്ള പ്രമുഖ സഊദി അഭിഭാഷകനാണ് കേസുമായി മുന്നോട്ട് പോകുന്നത്
ജിദ്ദ: അറബ് ജനതയെ അപകീര്‍ത്തിപ്പെടുത്തുന്ന മലയാള ചലച്ചിത്രം ആടുജീവിതത്തിന്റെ നിര്‍മാണ കമ്പനിക്കെതിരെ കേസ് വരുന്നു. ഗ്വാണ്ടനാമോ തടവുകാര്‍ക്കു വേണ്ടി വാദിച്ചിട്ടുള്ള പ്രമുഖ സഊദി അഭിഭാഷകന്‍ കാതിബ് അല്‍ശമ്മരി ആണ് കേസ് നല്‍കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അറബ് ജനതെ പൊതുവിലും സഊദി സമൂഹത്തെ പ്രത്യേകിച്ചും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ആടുജീവിതം സിനിമയെന്ന് അല്‍ശമ്മരി പറഞ്ഞു. നിര്‍മാണ കമ്പനിക്കു പുറമെ സിനിമയില്‍ അഭിനയിച്ച ജോര്‍ദാനി നടന്‍ ആകിഫ് നജമിനും ഒമാനി നടന്‍ ത്വാലിബ് അല്‍ബലൂശിക്കുമെതിരെ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള നടപികള്‍ ആരംഭിച്ചതായി അല്‍ശമ്മരി വെളിപ്പെടുത്തി.
ഇന്ത്യയിലും ഒമാനിലും ജോര്‍ദോനിലും കേസിനായി വിദഗ്ധരായ അഭിഭാഷകരുടെ ഒരു സംഘം രൂപീകരിക്കുന്നതിനുള്ള ആശയവിനിമയങ്ങള്‍ നടത്തിവരികയാണ്. മൂന്നു രാജ്യങ്ങളുടേയും റിയാദിലെ എംബസികള്‍ വഴിയായിരിക്കും അതതു രാജ്യങ്ങളില്‍ കേസുകള്‍ നല്‍കുകയെന്നും അല്‍ശമ്മരി വ്യക്താക്കി.