വിവാഹം നടന്ന അതേ ഹാളിൽ നവവധുവിന്‍റെ മരണാനന്തര ചടങ്ങുകളും; നൊമ്പരമായി റീം

0
2205

അപകടത്തിന് മൂന്നാഴ്ച മുൻപായിരുന്നു റീമിന്‍റെ വിവാഹം

ഷാർജ: ഷാർജയിൽ  ഇലക്ട്രിക്കൽ എൻജിനീയറായ നവവധു കാറപകടത്തിൽ മരിച്ചു. ഷാർജ എമിറേറ്റ്‌സ് റോഡിൽ മൂന്നാഴ്ച മുൻപ് നടന്ന അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വദേശി യുവതി റീം ഇബ്രാഹിം( 24) ആണ് മരിച്ചത്. കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.

മസ്തിഷ്‌കത്തിന് ഗുരുതര ക്ഷതം സംഭവിച്ചതിനെ തുടർന്ന് യുവതി കോമയിലായിരുന്നുവെന്ന് റീമിന്‍റെ അമ്മാവൻ പ്രഫ. ഹുമൈദ് അൽ ഷംസി പറഞ്ഞു. അപകടത്തിന് മൂന്നാഴ്ച മുൻപായിരുന്നു റീമിന്‍റെ വിവാഹം.

ചടങ്ങുകൾ നടന്ന ഉമ്മുൽ ഖുവൈനിലെ ഫലജ് അൽ മുഅല്ല ഏരിയയിലെ അതേ ഹാളിൽ റീമിന്‍റെ മരണാനന്തര ചടങ്ങുകളും നടന്നു.  മൃതദേഹം ഫലജ് അൽ മുഅല്ല ഖബര്‍ സ്ഥാനിൽ സംസ്കരിച്ചു. റീമിന്‍റെ സ്മരണയ്ക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക