കുറ്റവാളികളായ പോലീസ് പ്രമുഖർ തൂത്തെറിയപ്പെടും: കെ.ടി ജലീൽ

0
863

കോഴിക്കോട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി രംഗത്തുവന്ന പി.വി അൻവർ എംഎൽഎക്ക് പിന്തുണയുമായി കെ.ടി ജലീൽ എംഎൽഎ. ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽനിന്ന് തൂത്തെറിയപ്പെടുമെന്ന് കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

സ്വർണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടും. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല. എല്ലാ കള്ളനാണയങ്ങളും തുറന്നുകാട്ടപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.