തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫിസിലാണ് തീപിടിച്ചത്.
ഓഫിസ് ജീവനക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ ഓഫിസ് ജീവനക്കാരി വൈഷ്ണ (34) ആണ്. മരിച്ച മറ്റൊരാൾ ഓഫിസിലെത്തിയ ഉപഭോക്താവാണെന്ന് പൊലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.