അധോലോകവും അധോലോകത്തിന്റെ നായകനും കുടുങ്ങുക തന്നെ ചെയ്യും; രാഹുൽ മാങ്കൂട്ടത്തിൽ

0
851

തിരുവനന്തപുരം: എംഎല്‍എ പിവി അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിയെ ബലികൊടുത്തിട്ട് രക്ഷപ്പെടാമെന്ന് പിണറായി വിജയന്‍ കരുതണ്ടായെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.

ആരും ആരെയും ബലി നല്‍കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും സംസ്ഥാന വ്യാപകമായി എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.