പച്ചക്കറിയുടെ തൂക്കം കുറഞ്ഞു; കടക്കാരനെ വെട്ടിക്കൊലപ്പെടുത്തി

0
1542

പത്തനംതിട്ട: റാന്നിയിൽ പച്ചക്കറി കച്ചവടക്കാരനെ വെട്ടിക്കൊലപ്പെടുത്തി. റാന്നി മാർത്തോമ്മാ ആശുപ്രതിക്ക് സമീപം പച്ചക്കറിക്കട നടത്തുന്ന അനിലാണ് കൊല്ലപ്പെട്ടത്.

അനിലിന്‍റെ ഭാര്യക്കും വെട്ടേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. പച്ചക്കറിയുടെ തൂക്കം കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.