സ്വർണ നികുതിയിൽ അമളി പറ്റി; ബജറ്റ് അവതരിപ്പിച്ച് ഒരുമാസം പിന്നിടുമ്പോൾ തിരുത്തി കേന്ദ്രം, പുതിയ നിരക്ക് പ്രഖ്യാപിച്ചു

0
2204

അമേരിക്കൻ പലിശയിൽ തട്ടി സ്വർണ വില മേലോട്ട്; പണിക്കൂലിയടക്കം ഇന്നത്തെ വില ഇങ്ങനെ, വെള്ളിക്കും കുതിപ്പ്

സ്വർണ ഇറക്കുമതിക്കാർക്ക് നികുതി റീഫണ്ട് ലഭ്യമാക്കുന്ന ഡ്രോബാക്ക് റേറ്റ് നിർണയത്തിൽ പറ്റിയ അമളി തിരുത്തി കേന്ദ്ര സർക്കാർ. ഇക്കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) കേന്ദ്രം 15ൽ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എന്നാൽ, ആനുപാതികമായി ഇറക്കുമതിയുടെ ഡ്രോബാക്ക് റേറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ‌ ശ്രദ്ധിച്ചില്ല. ഇതുവഴി സർക്കാരിന് സാമ്പത്തിക നഷ്ടവും ഉണ്ടായെന്നാണ് വിലയിരുത്തൽ. ഇത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇപ്പോൾ ബജറ്റ് അവതരിപ്പിച്ച് ഒരുമാസം പിന്നിടുന്ന വേളയിൽ അബദ്ധം തിരുത്താൻ സർക്കാർ തയാറായത്.

സ്വർണം ഇറക്കുമതി ചെയ്ത് മൂല്യവർധന നടത്തി കയറ്റുമതി ചെയ്യുന്നവർക്ക് നൽകുന്ന നികുതി റീഫണ്ട് നിരക്കാണ് ഡ്രോബാക്ക് റേറ്റ്. ഇറക്കുമതി നികുതിയായി ഈടാക്കിയ തുകയിലാണ് റീഫണ്ട് അനുവദിക്കുക. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനാൽ, ഓരോ ഗ്രാം സ്വർണം ഇറക്കുമതിക്ക് 390 രൂപയാണ് ചെലവാകുന്നത്. എന്നാൽ, ഡ്രോബാക്ക് നിരക്ക് പഴയപടി 704.10 രൂപയിൽ തന്നെ തുടർന്നതിനാൽ, ഇറക്കുമതിക്കാർക്ക് ഇറക്കുമതിച്ചെലവിന്റെ ഇരട്ടി റീഫണ്ട് സർക്കാരിൽ നിന്ന് കിട്ടുകയായിരുന്നു. 

അതായത് 390 രൂപ കൊടുത്ത് സ്വർണം ഇറക്കുമതി ചെയ്തവർക്ക് സർക്കാരിൽ നിന്ന് കിട്ടിയത് 704.10 രൂപ റീഫണ്ട്. ഇത് ശ്രദ്ധയിൽപ്പെടതോടെയാണ് ഇപ്പോൾ തിരുത്തലിന് സർക്കാർ തയാറായത്. സ്വർണത്തിന്റെ ഡ്രോബാക്ക് റേറ്റ് 704.10 രൂപയിൽ നിന്ന് 335.50 രൂപയായി സർക്കാർ കുറച്ചു. വെള്ളിയുടേത് കിലോഗ്രാമിന് 8,949 രൂപയിൽ നിന്ന് 4,468.10 രൂപയായും കുറച്ചിട്ടുണ്ട്. വെള്ളിയുടെ ഡ്രോബാക്ക് റേറ്റ് കുറയ്ക്കാനും സർക്കാർ ശ്രദ്ധിച്ചിരുന്നില്ല. 

അമേരിക്കൻ പലിശയിൽ തട്ടി സ്വർണ വില മേലോട്ട്; പണിക്കൂലിയടക്കം ഇന്നത്തെ വില ഇങ്ങനെ, വെള്ളിക്കും കുതിപ്പ്

കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിൽ ഇടിവിന്റെ ട്രാക്കിലായിരുന്ന സ്വർണ വിലയിൽ ഇന്ന് കയറ്റം. ഗ്രാമിന് 35 രൂപ ഉയർന്ന് വില 6,695 രൂപയായി. 280 രൂപ വർധിച്ച് 53,560 രൂപയാണ് പവൻ വില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 400 രൂപ കുറഞ്ഞശേഷമാണ് ഇന്ന് വില ഉയർന്നത്.

ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ അമേരിക്കയിലെ ചലനങ്ങളാണ് ഇപ്പോൾ സ്വർണ വിലയിൽ ശക്തമായ സ്വാധീനം ചെലുത്തുന്നത്. അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് വൈകാതെ കുറച്ചേക്കുമെന്ന സൂചന കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ ഇന്നലെ നൽകിയതാണ് സ്വർണ വില വർധിക്കാൻ കാരണം. പലിശനിരക്ക് കുറയുമ്പോൾ ആനുപാതികമായി യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും താഴും. ഇതോടെ, സ്വർണ നിക്ഷേപ പദ്ധതികൾക്ക് താൽപര്യം വർധിക്കുമെന്നത് വിലയെ സ്വാധീനിക്കുകയാണ്. കഴിഞ്ഞദിവസം ഔൺസിന് 2,479 ഡോളറായിരുന്ന രാജ്യാന്തര വില, പവലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ 2,516.98 ഡോളറിലേക്ക് കയറിയിരുന്നു. ഇപ്പോൾ വ്യാപാരം നടക്കുന്നത് 2,512.18 ഡോളറിൽ. ഈ വർധന ഇന്ന് കേരളത്തിലെ വിലയെയും മുന്നോട്ട് നയിക്കുകയായിരുന്നു. 

പലിശനിരക്ക് കുറയുമ്പോൾ ആനുപാതികമായി യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും താഴും. ഇതോടെ, സ്വർണ നിക്ഷേപ പദ്ധതികൾക്ക് താൽപര്യം വർധിക്കുമെന്നത് വിലയെ സ്വാധീനിക്കുകയാണ്. കഴിഞ്ഞദിവസം ഔൺസിന് 2,479 ഡോളറായിരുന്ന രാജ്യാന്തര വില, പവലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ 2,516.98 ഡോളറിലേക്ക് കയറിയിരുന്നു. ഇപ്പോൾ വ്യാപാരം നടക്കുന്നത് 2,512.18 ഡോളറിൽ. ഈ വർധന ഇന്ന് കേരളത്തിലെ വിലയെയും മുന്നോട്ട് നയിക്കുകയായിരുന്നു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കടപ്പാട്: മനോരമ ഓൺലൈൻ