ചലചിത്ര അക്കാമദി ചെയർമാൻ സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ സർക്കാറിനെയും ഇടതുപക്ഷത്തെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം പിണറായി ഡാ.. സഖാവ് ഡാ.. ഇടതുപക്ഷം ഹൃദയപക്ഷം സ്ത്രീപക്ഷം എന്ന കുറിപ്പാണ് ബൽറാം പങ്കുവച്ചത്. രഞ്ജിത്ത് സഖാവ് രാജി വച്ചതിന് ശേഷം ഇടാമെന്ന് വെച്ച് ഇരുന്നതാണ് ഈ ഫോട്ടോ. എത്രയാന്ന് വച്ചാ കാത്തിരിക്കുക, ഞാൻ ഇപ്പോഴേ ഇട്ടു എന്നുമാണ് പരിഹാസം.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗിക അതിക്രമ ആരോപണത്തിന് പിന്നാലെ രഞ്ജിത് ചലചിത്ര അക്കാമദി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുമെന്നുള്ള വാർത്തകൾ വരുന്നതിനിടെയാണ് പോസ്റ്റ്. രാജി ആവശ്യം ശക്തമായതിനെ തുടർന്ന് രഞ്ജിത് ഔദ്യോഗികവാഹനം ഉപേക്ഷിച്ചാണ് യാത്ര ചെയ്യുന്നത്. വാഹനത്തില്‍നിന്ന് ഔദ്യോഗിക ബോര്‍ഡ് ഊരിമാറ്റിയിട്ടുണ്ട്. അതേസമയം, രാജിയില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്തെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ച് സംവിധായകൻ രഞ്ജിത് അപമര്യാദയായി പെരുമാറിയെന്നാണ് നടി ശ്രീലേഖ മിത്രയുടെ ആരോപണം. ഹോട്ടലിലെ ബാല്‍ക്കണിയില്‍വച്ച് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചു. തുടര്‍ന്ന് കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ലൈംഗികമായി ഉപദ്രവിച്ചില്ല, എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കിയെന്നും നടി പറഞ്ഞു.