കൊച്ചി: ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്. പ്രസിഡന്റ് മോഹൻലാലിനാണ് രാജിക്കത്ത് കൈമാറിയത്. രണ്ടു വരി രാജിക്കത്താണ് സിദ്ദിഖ് മോഹൻലാലിന് കൈമാറിയതെന്നാണ് സൂചന.
യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു.