സഊദിയിൽ കാര്‍ ഒഴുക്കില്‍പെട്ട് സ്കൂൾ പ്രിൻസിപ്പലും ഭാര്യയും അടക്കം അഞ്ചു പേർ മരിച്ചു

0
2377

റിയാദ്: സഊദിയിലെ അസീറിൽ കാര്‍ ഒഴുക്കില്‍പെട്ട് സ്കൂൾ പ്രിൻസിപ്പലും ഭാര്യയും അടക്കം അഞ്ചു പേർ മരിച്ചു. സഊദി ദമ്പതികളും മക്കളുമാണ് മരിച്ചത്. സഈദ അല്‍സ്വവാലിഹയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളുമാരായ ദമ്പതികളുടെയും മൂന്നു മക്കളുടെയും മരണത്തിനിടയാക്കി. മഹായിലിലെ ആലുഖതാരിശ് അല്‍ബുഹൈഖി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഈദ് അല്‍സഹ്‌റാനിയും മഹായിലിലെ തയ ആലുഈസ സ്‌കൂള്‍ പ്രിന്‍സിപ്പാളായ ഇദ്ദേഹത്തിന്റെ ഭാര്യയും ഇവരുടെ രണ്ടു ആണ്‍മക്കളും ഒരു മകളുമാണ് മരണപ്പെട്ടതെന്ന് അസീര്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പാളുമാരായ സൗദി ദമ്പതികളുടെയും മൂന്നു മക്കളുടെയും മരണത്തിനിടയാക്കി മലവെള്ളപ്പാച്ചിലില്‍ പെട്ട കാര്‍.

അഞ്ചു മൃതദേഹങ്ങളും അല്‍ബിര്‍ക് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസീര്‍ വിദ്യാഭ്യാസ വകുപ്പ് മേധാവി ഫഹദ് അഖാലാ, മഹായില്‍ വിദ്യാഭ്യാസ വകുപ്പ് മേധാവി അലി ബിന്‍ അഹ്മദ് യൂസുഫ് എന്നിവര്‍ മറ്റു കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും നാശനാഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നിരവധി വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തു. ഖുന്‍ഫദക്ക് കിഴക്ക് ഖമീസ് ഹര്‍ബിലെ വാദി അറഫില്‍ കാര്‍ ഒഴുക്കില്‍ പെട്ട് മരിച്ച രണ്ടു പേരുടെ മൃതദേങ്ങള്‍ സിവില്‍ ഡിഫന്‍സ് കണ്ടെത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക