സോണിയാ ​ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആരാണ് ? മക്കളായ രാഹുലോ പ്രിയങ്കയോ അല്ല…. പിന്നെ ആര്

0
2825

സോണിയാ ​ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആരാണ്? ഉത്തരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മകനും എംപിയുമായ രാഹുൽ ​ഗാന്ധി. മക്കളായ രാഹുലോ പ്രിയങ്കയോ അല്ല സോണിയക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് രാഹുൽ പറയുന്നത്.

വീട്ടിൽ നിന്നുള്ള ചിത്രമാണ് രാഹുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയുടെ പ്രിയപ്പെട്ട ആൾ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റിൽ ഉള്ളത് നൂറി ആണ്, ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽ പെട്ട വളർത്തുനായ! നൂറിയെ ബാക്പാക്കിൽ വച്ച് നിൽക്കുന്ന സോണിയയുടെ രണ്ട് കാൻഡിഡ് ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്.

സോണിയയും നൂറിയും തമ്മിലുള്ള അടുപ്പം വെളിവാക്കുന്നതാണ് ചിത്രങ്ങളെന്ന് കമന്റുകൾ നിറയുന്നുണ്ട്. വൈറലായ പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ 781,596 ലൈക്കുകളും 5400ലധികം കമന്റുകളുമുണ്ട്.

കഴിഞ്ഞ വർഷം രാഹുൽ അമ്മയ്ക്ക് സമ്മാനിച്ചതാണ് നൂറിയെ. താൻ എങ്ങനെയാണ് നൂറിയെ കണ്ടെത്തിയതെന്ന് 2023ലെ വേൾഡ് അനിമൽ ഡേയിൽ രാഹുൽ‌ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. നോർത്ത് ​ഗോവയിലെ മപുസയിലെ ഒരു ഡോ​ഗ് കെന്നലിൽ നിന്നാണ് രാഹുലിന് നൂറിയെ കിട്ടിയത്. ഒരു കൂട്ടം നായ്ക്കുട്ടികളിൽ നിന്ന് നൂറിയെ രാഹുൽ തിരഞ്ഞെടുക്കുന്നതിന്റെ വീഡിയോ രാഹുൽ പങ്കുവച്ചിരുന്നു.

പിന്നീട് സർപ്രൈസ് സമ്മാനമായാണ് രാഹുൽ സോണിയക്ക് നൂറിയെ നൽകിയത്. മൃ​ഗങ്ങൾ നമ്മളഎ നിരുപാധിക സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി നൂറി ഞങ്ങൾ‌ക്കൊപ്പമുണ്ട്. കുഞ്ഞു നൂറി ഞങ്ങളുടെ ജീവിതത്തിൽ വെളിച്ചം വീശുന്നു. നൂറിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയിൽ രാഹുൽ പറഞ്ഞിരുന്നു.

​ഗാന്ധികുടുംബത്തിന് വളർത്തുമൃ​ഗങ്ങളോടുള്ള സ്നേഹം പ്രസിദ്ധമാണ്. പിഡി എന്ന മറ്റൊരു നായയും ​ഗാന്ധികുടുംബത്തിനൊപ്പമുണ്ട്. പിഡിയും രാഹുൽ ​ഗാന്ധിയുടെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.