ഗവൺമെന്റ് പദ്ധതി ലേലത്തിൽ ഒത്തുകളി; സഊദിയിൽ 14 സ്ഥാപനങ്ങൾക്ക് പിഴ

0
1003

ജിദ്ദ: സഊദിയിൽ വിവിധ ഗവൺമെന്റ് പദ്ധതികളിലെ ലേലത്തിൽ ഒത്തുകളിച്ച 14 കരാർ സ്ഥാപനങ്ങൾക്ക് പിഴ. 64 ലക്ഷം റിയാലാണ് പിഴ ഈടാക്കിയത്. വിപണിയിലെ കുത്തക പ്രവണതകളെ തടയിടുന്നതിനാണ് നിയമം കർശനമാക്കുന്നത്. ജനറൽ അതോറിറ്റി ഫോർ കോമ്പറ്റീഷന്റേതാണ് നടപടി.

വിവിധ ഗവൺമെന്റ് പദ്ധതികൾ ലേലത്തിൽ എത്തുമ്പോൾ വിവിധ കമ്പനികളുടെ പേരിൽ ഒത്തുകളിച്ചെന്നാണ് കണ്ടെത്തൽ. ഒത്തുകളിയിലൂടെ ഒരേ കമ്പനികൾ തന്നെ കരാറുകൾ സ്വന്തമാക്കും. ഇതാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് കാരണമായത്. റിയാദിലെ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് അന്തിമവിധിയിലൂടെ പിഴ ശരി വെച്ചത്.