ഖജനാവ് നിറയ്ക്കാൻ ‘ജയിൽവാസ’ത്തിന്റെ ചെലവ് കൂട്ടി സർക്കാർ

0
1396

കോഴിക്കോട്: ഖജനാവ് നിറയ്ക്കാൻ ‘ജയിൽവാസ’ത്തിന്റെ ചെലവ് കൂട്ടി സർക്കാർ. സംസ്ഥാനത്തിന്റെ വരുമാന വർധനവിനുള്ള പദ്ധതിയുടെ ഭാഗമായാണ് ജയിൽവകുപ്പിന്റെ കീഴിൽ നികുതി ഇതരവരുമാനം, ഫീസ് ഇനങ്ങൾ എന്നിവ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ ജയിലുകളിലെ സിനിമ,സീരിയൽ, ഡോക്യുമെന്ററി ചിത്രീകരണങ്ങൾക്കായുള്ള ഫീസ് കുത്തനെ ഉയർത്തി. സിനിമാ ചിത്രീകരണത്തിന് ഒരു ദിവസം 80,000 രൂപയാണ് പുതുക്കിയ നിരക്ക്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സീരിയൽ ചിത്രീകരണത്തിന് 40,000, ഡോക്യുമെന്ററി ചിത്രീകരണത്തിന് 20,000 എന്നിങ്ങനെയാണ് പ്രതിദിന നിരക്കുകൾ. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിന് വേണ്ടിയുള്ള ഡെപ്പോസിറ്റ് തുക 2,00,000 രൂപയാക്കിയാണ് വർധിപ്പിച്ചത്. സീരിയൽ ഷൂട്ട് ചെയ്യുന്നതിന് 1,00,000, ഡോക്യുമെന്ററി ചിത്രീകരണങ്ങൾക്ക് 40,000 രൂപയുമാണ് പുതുക്കിയ നിരക്കുകൾ. നാശനഷ്ടങ്ങൾ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ നഷ്ടത്തിന്റെ 150 ശതമാനം ഈടാക്കും.

സിവിൽ തടവുകാരുടെ ഫീഡിങ് ചാർജ് ദിവസം 50 ഉം ബോർഡിങ്, ക്ലോത്തിങ് ചാർജ് പ്രതിമാസം 100 രൂപയുമാക്കി. ചിത്രീകരണസമയം ജയിലിന്റെ സാധാരണ പ്രവർത്തനത്തിന് വിഷമം സൃഷ്ടിക്കുന്ന വിധമാകുന്നില്ലെന്ന് അതാത് ജയിൽ സൂപ്രണ്ടുമാരും ജയിൽ ഡി.ജി.പിയും ഉറപ്പുവരുത്തണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
സർക്കാർ നയത്തിന്റെ ഭാഗമായി ജയിൽ വകുപ്പിലെ നികുതി ഇതരവരുമാനം, ഫീസ് ഇനങ്ങൾ തുടങ്ങിയവ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജയിൽ ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചത്.

സിനിമാ ഷൂട്ടിങ്ങിന് പ്രതിദിനം 40,000 രൂപയും നിക്ഷേപമായി ഒരുലക്ഷം രൂപയുമായിരുന്നു ഈടാക്കിയിരുന്നത്. സീരിയലിന് പ്രതിദിനം 20,000 രൂപയും ഡോക്യുമെന്ററിക്ക് 10,000 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. സെക്യൂരിറ്റി നിക്ഷേപം യഥാക്രമം 50,000, 20,000 രൂപയുമായിരുന്നു. ഈ നിരക്കാണ് ഇപ്പോൾ വർധിപ്പിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ പൊതുവിപണി ലക്ഷ്യമിട്ട് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിലയും സർക്കാർ വർധിപ്പിച്ചിരുന്നു. ബൺ മുതൽ ബിരിയാണി റൈസ് വരെയുള്ള 21 വിഭവങ്ങളുടെ വിലയാണ് പുതുക്കി നിശ്ചയിച്ചിരുന്നത്. ജനപ്രിയ വിഭവങ്ങളിൽ 16 ഇനങ്ങൾക്ക് അഞ്ച് രൂപയും ഊണിനും ചിക്കൻ ഫ്രൈക്കും 10 രൂപമായിരുന്നു വർധിപ്പിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക