മക്കയിൽ കനത്ത മഴ, ശക്തമായ കാറ്റും ഇടിമിന്നലും; റെഡ് അലർട്ട്

0
3950

ആകാശം ഇപ്പോഴും മേഘാവൃതം, കൂടുതൽ മഴയ്ക്ക് സാധ്യത

മക്ക: വിശുദ്ധ മക്കയുടെ കിഴക്കും വടക്കുമുള്ള മിക്ക സമീപപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ശക്തമായ മഴ. ശക്തമായ കാറ്റും ഇടിമിന്നലും അകമ്പടിയായി ശക്തമായ മഴ പെയ്യുകയാണ് വിശുദ്ധ നഗരിയിൽ ഇപ്പോൾ.  ആകാശം ഇപ്പോഴും മൂടിക്കെട്ടിയിരിക്കുന്നതിനാൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മക്കയിൽ ഇഷാ നിസ്കാരം മഴ നനഞ്ഞാണ് വിശ്വാസികൾ പൂർത്തിയാക്കിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ന് ബുധനാഴ്ച രാത്രി 11 മണി വരെ വിശുദ്ധ തലസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വിപുലമായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മക്ക അൽ മുകറമ മേഖലയിലെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാൽ നിർദ്ദേശങ്ങൾ പാലിക്കാൻ മക്ക അൽ മുഖറമയിലെ സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

സമീപ പ്രദേശങ്ങളിളും ത്വായിഫ്, ജിദ്ദ നഗരികളുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ട്. മദീനയിൽ ശക്തമായ മഴയിൽ യാമ്പു റോഡിൽ മലവെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. ഒഴുക്കിൽപ്പെട്ട വാഹനങ്ങളിൽ നിന്ന് ആളുകളെ നാട്ടുകാർ രക്ഷപ്പെടുത്തി.

https://x.com/N_9kA/status/1826326311352369384

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക